MyLyricsFinder

Pattathi

Aneesh

00:27.77 “തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ”

Lyrics Timed, click a line to jump

എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണെ
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെപ്പോഴോ
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ
ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
ചുണ്ടു രണ്ടും ചുവന്നോളേ
അനുരാഗം കടഞ്ഞോളേ
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില് വെള്ളിവെളിച്ചാണ്
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ
മുമ്പോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില് മുറുകണ ചെണ്ടമേളത്താളം
ദൂരെ കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ
പാതിചോറു നിനക്കാടീ
ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ