Lyrics Timed, click a line to jump
നിൻ ലോകം ഈ ലോകം
നീതിയില്ല ലോകം
ഈ കാലം ഈ കാലം
നീതിയില്ല കാലം
ഈ കാണും ലോകം
ചോര ചിന്തും ലോകം
നീതിയില്ല നേരം
ചോര ചിന്താൻ ദാഹം
നിൻ ലോകം ഈ ലോകം
നീതിയില്ല ലോകം
ഈ കാലം ഈ കാലം
നീതിയില്ല കാലം
ഈ കാണും ലോകം
ചോര ചിന്തും ലോകം
നീതിയില്ല നേരം
ചോര ചിന്താൻ ദാഹം
അവർക്കമുണ്ട് സ്വപ് നങ്ങൾ
അതിൽ ഒരുപാട് കാര്യങ്ങൾ
ഇരുൾ നിറഞ്ഞ ജീവിതം
വെളിച്ചമില്ല നാളുകൾ
പണവുമില്ല വീടുമില്ല
തകർന്നു പോയ പല സ്വപ് നങ്ങൾ
സമൂഹത്തിൽ വിലയില്ല
നേതാക്കൾക്കോ വിലയില്ല
കിടക്കാൻ ഇത്തിരി സ്ഥലമില്ല
തിന്നാൻ ലേശം അരിയില്ല
ഒന്നും കേൾക്കാൻ
ആരും ready അല്ല
Ey ey
പല പല വയലിൻ മടിയിലിറങ്ങി
അവരുണ്ടാകും വിളകൾ നക്കി
അവരുടെ മേലെ നിയമം ഇറക്കി
(അവരുടെ മേലെ നിയമം ഇറക്കി)
Black lives matter
Poor lives matter
Farmers lives matter
Even rich lives matter
Hear, what is the matter
Take action which's better
Make storms in the twitter
Guess who's smarter
കറുപ്പിനോട് വെറുപ്പ് തോന്നി
ദളിതനോടോ അറപ്പു തോന്നി
കറുപ്പിനെ അവർ അടിച്ചമർത്തി
ദളിതനെ അവർ കൊന്നൊടുക്കി
പല കൊലച്ചതി അതിനില്ല ഒരു മറുപടി
നെഞ്ചിൽ കനൽ മാത്രം, ഉള്ളിൻ ഉള്ളിൽ ദുഃഖം മാത്രം
പല പ്രതിവിധി, നേതാക്കളോ ഒരു ചാതി
ഒടുക്കമൊരു വിധി, താൻ പാതി ദൈവം പാതി
മതവും ചാതിയും നോക്കി നടന്ന്
കുറ്റവും കുറവും പാടി നടന്ന്
ധനവും പണവും കൊള്ളയടിച്ച്
തീരാ പകയും കൊണ്ട് നടന്ന്
നീതി പീഠമേ, അലിവു കാട്ടണേ
എന്തിനീ വേർതിരിവ്
നമ്മളെല്ലാം മനുഷ്യരല്ലേ
മനുഷ്യരല്ലേ മനുഷ്യരല്ലേ
മനുഷ്യരല്ലേ മനുഷ്യരല്ലേ